Movies
മമ്മൂട്ടിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ലോകമെമ്പാടുമുള്ള ആരാധകര് രക്തദാന കാമ്പുകള് സംഘടിപ്പിക്കാന് ഒരുങ്ങുന്നു. മമ്മൂട്ടി ഫാന്സ് അസോസിയേഷന് ഇന്റര്നാഷണലിന്റെ നേതൃത്വത്തില് 17 രാജ്യങ്ങളിലായി 40,000 പേര് രക്തദാനം നടത്തുക എന്നതാണ് ഇത്തവണത്തെ ലക്ഷ്യം.
മമ്മൂട്ടി ആരാധകര്ക്ക് പുറമെ കോളേജ് വിദ്യാര്ഥികള്, കോര്പ്പറേറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാര്, സന്നദ്ധസംഘടനാ പ്രവര്ത്തകര്, സാംസ്കാരിക പ്രവര്ത്തകര് തുടങ്ങിയവരും ഇതിനോടകം ഈ സംരംഭത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
മെഗാസ്റ്റാറിന്റെ ജന്മദിനമായ സെപ്റ്റര് ഏഴിനുള്ളിൽ 40,000 യൂണിറ്റ് രക്തം ശേഖരിക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യമെന്ന് ഇന്റര്നാഷണല് സെക്രട്ടറി സഫീദ് മുഹമ്മദ് അറിയിച്ചു. കഴിഞ്ഞ വര്ഷങ്ങളില് 25,000 പേര് രക്തദാനത്തില് പങ്കെടുത്തിരുന്നു. ഇത്തവണ നിരവധി പ്രമുഖ വ്യക്തികളും രക്തദാന ക്യാമ്പുകളില് പങ്കെടുക്കാന് മുന്കൂട്ടി താല്പര്യം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രക്തദാന ക്യാമ്പുകള്ക്ക് പുറമെ, വിവിധ ജീവകാരുണ്യ പ്രവര്ത്തനങ്ങളും സാമൂഹിക സേവന പദ്ധതികളും മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ലോകമെമ്പാടുമുള്ള ആരാധകസംഘടനകള് ആസൂത്രണം ചെയ്തുവരികയാണ്.
അതേസമയം, കേരളത്തില് അനാഥാലയങ്ങളില് അന്നദാനം, സാമൂഹ്യക്ഷേമ പ്രവര്ത്തനങ്ങള്, പരിസര ശുചീകരണ പരിപാടികള് എന്നിവ ഉള്പ്പെടെ നൂറുകണക്കിന് ജീവകാരുണ്യ-സാമൂഹിക പദ്ധതികള് നടപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ് മമ്മൂട്ടി ഫാന്സ് ആന്ഡ് വെല്ഫെയര് അസോസിയേഷന് ഇന്റര്നാഷണല് കേരള ഘടകം.
മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തുടനീളം വിവിധ പദ്ധതികള് ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അവ ഘട്ടംഘട്ടമായി നടപ്പാക്കുമെന്നും സംഘടനയുടെ കേരള സംസ്ഥാന പ്രസിഡന്റ് ആലന് പീറ്റര് പത്തനംതിട്ടയില് അറിയിച്ചു.
മെഗാസ്റ്റാറിന്റെ ജന്മദിനം, ലോകമെമ്പാടുമുള്ള 40,000 ആരാധകര് രക്തദാനം നടത്തും
മമ്മൂട്ടിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ലോകമെമ്പാടുമുള്ള ആരാധകര് രക്തദാന കാമ്പുകള് സംഘടിപ്പിക്കാന് ഒരുങ്ങുന്നു. മമ്മൂട്ടി ഫാന്സ് അസോസിയേഷന് ഇന്റര്നാഷണലിന്റെ നേതൃത്വത്തില് 17 രാജ്യങ്ങളിലായി 40,000 പേര് രക്തദാനം നടത്തുക എന്നതാണ് ഇത്തവണത്തെ ലക്ഷ്യം.
മമ്മൂട്ടി ആരാധകര്ക്ക് പുറമെ കോളേജ് വിദ്യാര്ഥികള്, കോര്പ്പറേറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാര്, സന്നദ്ധസംഘടനാ പ്രവര്ത്തകര്, സാംസ്കാരിക പ്രവര്ത്തകര് തുടങ്ങിയവരും ഇതിനോടകം ഈ സംരംഭത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
മെഗാസ്റ്റാറിന്റെ ജന്മദിനമായ സെപ്റ്റര് ഏഴിനുള്ളിൽ 40,000 യൂണിറ്റ് രക്തം ശേഖരിക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യമെന്ന് ഇന്റര്നാഷണല് സെക്രട്ടറി സഫീദ് മുഹമ്മദ് അറിയിച്ചു. കഴിഞ്ഞ വര്ഷങ്ങളില് 25,000 പേര് രക്തദാനത്തില് പങ്കെടുത്തിരുന്നു. ഇത്തവണ നിരവധി പ്രമുഖ വ്യക്തികളും രക്തദാന ക്യാമ്പുകളില് പങ്കെടുക്കാന് മുന്കൂട്ടി താല്പര്യം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രക്തദാന ക്യാമ്പുകള്ക്ക് പുറമെ, വിവിധ ജീവകാരുണ്യ പ്രവര്ത്തനങ്ങളും സാമൂഹിക സേവന പദ്ധതികളും മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ലോകമെമ്പാടുമുള്ള ആരാധകസംഘടനകള് ആസൂത്രണം ചെയ്തുവരികയാണ്.
അതേസമയം, കേരളത്തില് അനാഥാലയങ്ങളില് അന്നദാനം, സാമൂഹ്യക്ഷേമ പ്രവര്ത്തനങ്ങള്, പരിസര ശുചീകരണ പരിപാടികള് എന്നിവ ഉള്പ്പെടെ നൂറുകണക്കിന് ജീവകാരുണ്യ-സാമൂഹിക പദ്ധതികള് നടപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ് മമ്മൂട്ടി ഫാന്സ് ആന്ഡ് വെല്ഫെയര് അസോസിയേഷന് ഇന്റര്നാഷണല് കേരള ഘടകം.
മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തുടനീളം വിവിധ പദ്ധതികള് ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അവ ഘട്ടംഘട്ടമായി നടപ്പാക്കുമെന്നും സംഘടനയുടെ കേരള സംസ്ഥാന പ്രസിഡന്റ് ആലന് പീറ്റര് പത്തനംതിട്ടയില് അറിയിച്ചു.
District News
കരുനാഗപ്പള്ളി : സ്നേഹദീപം ചാരിറ്റബിള് ട്രസ്റ്റിന്റെ നേതൃത്വത്തില് ആറ് വര്ഷക്കാലമായി കരുനാഗപ്പള്ളി കേന്ദ്രമാക്കി പ്രവര്ത്തിക്കുന്ന ഓള് കേരള സ്നേഹദീപം രക്തദാന സേനയില് ചേര്ന്ന് രക്തദാനം നടത്താന് ആഗ്രഹിക്കുന്നവരുടെ സംസ്ഥാനതല രജിസ്ട്രേഷന് തയാറാക്കുന്നു.
കാമ്പയിന് ഉദ്ഘാടനം കരുനാഗപ്പള്ളി ഐഎച്ച്ആര്ഡി എന്ജിനിയറിംഗ് കോളജിലെ എന്എസ്എസിന്റെ സഹകരണത്തോടെ സി.ആര്. മഹേഷ് എം എല്എ നിര്വഹിച്ചു. ഡോ. സ്മിത ധരന് അധ്യക്ഷയായി. ആന്റണി മരിയാന് മുഖ്യപ്രഭാഷണം നടത്തി. ഡോ. സബീന, ഷിഹാബ് മാരാരിത്തോട്ടം, ബിജു ജിത്ത്, ജുനൈദ്, ആദില്, ആശ മോള്, റഫീഖ വള്ളികുന്നം, ഫൗസിയ തുടങ്ങിയവര് പ്രസംഗിച്ചു.
District News
ഇരിങ്ങാലക്കുട: സാമൂഹിക പ്രതിബദ്ധത മുന്നിര്ത്തി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് നാഷണല് സര്വീസ് സ്കീം (എന്എസ്എസ്) യൂണിറ്റുകളുടെയും ഐഎംഎ ഇരിങ്ങാലക്കുടയുടെയും സംയുക്താഭിമുഖ്യത്തില് കോളജില് വച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
റെഡ് റിബണ് ക്ലബ്ബ്, കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്ട്രോള് സൊസൈറ്റി (കെഎസ്എസിഎസ്) എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്.
കോളജ് ഓഡിറ്റോറിയത്തില് വച്ച് നടന്ന ചടങ്ങില് ക്രൈസ്റ്റ് കോളജ് പ്രിന്സിപ്പല് റവ.ഡോ. ജോളി ആന്ഡ്രൂസ് സിഎംഐ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
49 വിദ്യാര്ഥികള് രക്തം ദാനം ചെയ്തു.
District News
മാനന്തവാടി: ലോക രക്തദാന ദിനാഘോഷത്തിന്റെ ഭാഗമായി മേരി മാതാ ആര്ട്സ് ആന്ഡ് സയന്സ് കോളജില് യൂത്ത് റെഡ് ക്രോസ്, എന്എസ്എസ്, എന്സിസി യൂണിറ്റുകള് "ജ്യോതിര്ഗമയ, ബ്ലഡ് ബാങ്ക് എന്നിവയുടെ സഹകരണത്തോടെ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
പ്രിന്സിപ്പല് പ്രഫ. ഡോ. തോമസ് മോണോത്ത് ഉദ്ഘാടനം ചെയ്തു. "ജ്യോതിര്ഗമയ' പ്രതിനിധി കെ.എം. ഷിനോജിനെ അദ്ദേഹം പൊന്നാട അണിയിച്ച് ആദരിച്ചു.
ഡോ. സിസ്റ്റര് എം.ജെ. എലിസബത്ത്, കെ.എ. ക്രിസ്റ്റീന, കെ.എം. ഷിനോജ് എന്നിവര് പ്രസംഗിച്ചു. കോളജ് അസോ. മാനേജര് ഫാ. സിബിച്ചന് ചേലക്കാപ്പിള്ളില് രക്തദാതാക്കള്ക്ക് സര്ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ബ്ലഡ് ബാങ്ക് മെഡിക്കല് ഓഫീസര്മാരായ ഡോ. എം.കെ. അനുപ്രിയ, ഡോ. എം.കെ. സാജിത എന്നിവര് നേതൃത്വം നല്കി.
District News
വെള്ളറട: രക്തദാന വാരാചരണത്തോടനുബന്ധിച്ച് വെള്ളറട രുഗ്മിണി മെമ്മോറിയല് നഴ്സിംഗ് കോളജും- കാട്ടാക്കട മെഡിസിറ്റി ആശുപത്രിയും സംയുക്തമായി രക്തദാന ക്യാന്പ് സംഘടിപ്പിച്ചു. രുഗ്മിണി മെമ്മോറിയല് ചെയര്മാന് ഡോ. സി.എ. മോഹന് ക്യാന്പ് ഉദ്ഘാടനം ചെയ്തു. ഡോ. ദേവികാ മോഹന്, ഡോ. ശരവണന്, ഡോ. അരവിന്ദ്, ഡോ. കിഷോര്, പ്രഫ. ഡോ. പ്രിന്സി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര് എമില്ഡാ ജെഗിന്, ഡോ. പ്രിന്സി, പിആര്ഒ പ്രവീണ്, രാജേന്ദ്രന് തുടങ്ങിയവര് നേതൃത്വം നല്കി.
District News
ആലുവ: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് സിഐഎസ്എഫ് എയർപോർട്ട് സെക്യൂരിറ്റി ഗ്രൂപ്പ്, ചൂണ്ടി സെന്റ് പയസ് പള്ളി എന്നിവരുമായി സഹകരിച്ച് രാജഗിരി ആശുപത്രി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഒരു തുള്ളി കാരുണ്യം. രക്തം നൽകാം, ജീവൻ രക്ഷിക്കാം എന്നതായിരുന്നു ദിനാചരണ സന്ദേശം.
ചൂണ്ടി പള്ളിയിൽ നടന്ന ക്യാമ്പിൽ സിഐഎസ്എഫ് ജവാന്മാരും ഇടവകാംഗങ്ങളും ഉൾപ്പെടെ 35 പേർ സന്നദ്ധ രക്തദാനം നടത്തി. ആധുനിക സജ്ജീകരണങ്ങളോടെ പ്രത്യേകം തയാറാക്കിയ മൊബൈൽ ബ്ലഡ് ബാങ്ക് സംവിധാനമായ രാജഗിരി ആരോഗ്യമിത്രം ബസിലാണ് രക്തശേഖരണം നടത്തിയത്.
പള്ളി വികാരി ഫാ. ജേക്കബ് കോറോത്ത്, രക്തദാന സേനയുടെ കൺവീനർ രാജു വി. ഡൊമിനിക്, സിഐഎസ്എഫ് സീനിയർ കമാൻഡന്റ് നാഗേന്ദ്ര ദേവരാരി എന്നിവർ നേതൃത്വം നൽകി.
District News
കല്ലടിക്കോട്: പതിനെട്ടു വർഷത്തിനിടെ 75 പ്രാവശ്യം രക്തദാനം ചെയ്തു നാടിന് അഭിമാനമാവുകയാണ് കരിമ്പ മുട്ടിക്കൽകണ്ടം പി. സുരേഷ്. ഒരാളുടെയെങ്കിലും ജീവിതത്തിൽ പുഞ്ചിരി വിടർത്താൻ കഴിയുന്നുണ്ടെങ്കിൽ അത് പുണ്യകരമായി കാണുന്നതായി സുരേഷ് പറഞ്ഞു. എല്ലാ മൂന്നുമാസത്തിലും കൃത്യമായി രക്തദാനം ചെയ്യുകയെന്നതാണ് സുരേഷിന്റെ ജീവിതശൈലി. ജില്ലയ്ക്കു പുറത്തും സജീവമായി ഇദ്ദേഹം രക്തദാനം ചെയ്തുവരുന്നു.
രക്തദാനം വ്യക്തിയുടെ ഉത്തരവാദിത്തമാണെന്നു ജീവിതത്തിലൂടെ തെളിയിച്ച ചെറുപ്പക്കാരനാണ് സുരേഷെന്നു ജില്ലയിലെ ബ്ലഡ് കോ-ഓർഡിനേറ്ററായ മുഹമ്മദ് റാസിക് പറഞ്ഞു.
District News
ചേർത്തല: സ്വന്തം പ്രവൃത്തിയിലൂടെ രക്തദാനത്തിന്റെ പുണ്യം പുതുതലമുറയ്ക്കു പകർന്നുനൽകുകയാണ് ചേർത്തല സ്വദേശി എക്സൽ ജോർജ്. വിവിധ ആശുപത്രികളിലായി ജോർജ് ഇതുവരെ രക്തം ദാനം ചെയ്തത് 37 തവണ. ആശുപത്രി കിടക്കയിൽ രോഗിയുടെ ജീവന്റെ തുടിപ്പുകൾ മങ്ങി ബന്ധുക്കൾ രക്തത്തിനായി പരക്കം പായുമ്പോൾ ഇവർക്കു മുന്നിൽ സഹായഹസ്തവുമായി എത്തുന്ന ചേർത്തല നഗരസഭ 23-ാം വാർഡിൽ പുല്ലാട്ടുവെളി എക്സൽ ജോർജ് നാട്ടുകാർക്കും പ്രിയങ്കരനാണ്. തന്റെ രക്തഗ്രൂപ്പ് അപൂർവമായ ഒ നെഗറ്റീവാണെന്ന് തിരിച്ചറിഞ്ഞ 18-ാം വയസിലാണ് ആദ്യമായി രക്തദാനം ചെയ്തത്.
അന്നുമുതൽ വിവിധ ആശുപത്രികളിലായി രക്തദാനം തുടരുകയാണ്. രക്തദാനത്തിനായി ഏതുസമയത്ത് വിളിച്ചാലും ഇദ്ദേഹം സന്നദ്ധനാണ്. 100 തവണ രക്തദാനം ചെയ്യണമെന്നാണ് ആഗ്രഹമെന്ന് ജോർജ് പറഞ്ഞു. ഫ്ളോറിംഗ് മേഖലയിലെ കരാർ ജോലിക്കാരനായ ഇയാൾ തൊഴിൽ ഉപേക്ഷിച്ചാണ് യാതൊരു പ്രതിഫലവും വാങ്ങാതെ കേരളത്തിലെ വിവിധ ഭാഗങ്ങളിലുള്ള ആശുപത്രികളിൽ രക്തദാനത്തിനായി എത്തുന്നത്.
സാമൂഹ്യ, രാഷ്ട്രീയ മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്ന ഇദ്ദേഹം ജീവകാരുണ്യ പ്രസ്ഥാനമായ ആശ്രമം ചാരിറ്റബിൾ ട്രസ്റ്റിന്റെ സംഘാടകനുമാണ്. രക്തദാനത്തിലൂടെ ഒരു മനുഷ്യൻ ജീവിതത്തിലേക്ക് തിരിച്ചെത്തുമ്പോൾ ലഭിക്കുന്ന ആത്മസംതൃപ്തിയാണ് ഏറെ സന്തോഷം നൽകുന്നതതെന്നും ചേർത്തല യുവർ കോളജ് സോഷ്യൽ സർവീസ് വിംഗിലൂടെയാണ് കൂടുതൽ തവണ രക്തം ദാനം ചെയ്തിട്ടുള്ളതെന്നും ജോര്ജ് പറഞ്ഞു. ഭാര്യ: മേരി ജെയിൻ. മകൻ അനിൽ ജോസ്.
District News
കിടങ്ങൂര്: ലിറ്റില് ലൂര്ദ് കോളജ് ഓഫ് നഴ്സിംഗിന്റെ ഐക്യുഎസി, എന്എസ്എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ ലിറ്റില് ലൂര്ദ് മിഷന് ആശുപത്രിയുടെ സഹകരണത്തോടെ ലോക രക്തദാന ദിനാചരണത്തിന്റെ ഭാഗമായി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ഡിപ്പാര്ട്ട്മെന്റ് ഓഫ് പെയിന് ആന്ഡ് പാലിയേറ്റീവ് വിഭാഗം മേധാവി ഡോ. രഘു ഉദ്ഘാടനം ചെയ്തു.
ലിറ്റില് ലൂര്ദ് മിഷന് ആശുപത്രി ഡയറക്ടര് സിസ്റ്റര് സുനിത എസ്വിഎം അധ്യക്ഷത വഹിച്ചു. ലിറ്റില് ലൂര്ദ് കോളജ് ഓഫ് നഴ്സിംഗിലെ അസി. പ്രഫസര് സിസ്റ്റര് അമല് എസ്വിഎം, ഓര്ത്തോപീഡിക്സ് വിഭാഗം ഡോ. അരവിന്ദ് നായര് എന്നിവര് പ്രസംഗിച്ചു. ബിഎസ്സി നഴ്സിംഗ് രണ്ടാം സെമസ്റ്റര് വിദ്യാര്ഥികള് രക്തദാനത്തെ പ്രോത്സാഹിപ്പിക്കുന്ന ബോധവത്കരണ സ്കിറ്റ് അവതരിപ്പിച്ചു.
District News
കോയമ്പത്തൂർ: സൂലൂർ കേരള സമാജത്തിന്റെ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കോയമ്പത്തൂർ ചാപ്റ്ററിന്റേയും അക്ഷിത് ഫൗണ്ടേഷന്റേയും സഹകരണത്തോടെ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു.
കങ്കേയംപാളയം അയപ്പക്ഷേത്രം അന്നദാന ഹാളിൽ നടന്ന ക്യാമ്പ് സൂലൂർ എയർഫോഴ്സ് സ്റ്റേഷൻ സീനിയർ മെഡിക്കൽ ഓഫീസർ ഗ്രൂപ്പ് ക്യാപ്റ്റൻ എം.കെ. ഗോസ്വാമി ഉദ്ഘാടനം ചെയതു. പ്രസിഡന്റ് എ. സുകുമാരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സിടിഎംഎ വൈസ് പ്രസിഡന്റ് സി.സി. സണ്ണി മുഖ്യാതിഥിയായിരുന്നു.
അക്ഷിത് ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി കെ.കെ. രവി രക്തദാന ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി. ക്യാമ്പിൽ രക്തഗ്രൂപ്പ് നിർണയവും രക്തദാന ഫോറം രൂപീകരണവും ബ്ലഡ് പ്രഷർ പരിശോധനയും നടത്തി. സെക്രട്ടറി ജോട്ടി കുരിയൻ, ജോയിന്റ് സെക്രട്ടറി പി.എ. വൽസൻ, ട്രഷറർ സി.എച്ച്. സുരേഷ് എന്നിവർ പ്രസംഗിച്ചു.
NRI
റിയാദ്: ഹജ്ജിന് മുന്നോടിയായി കേളി സംഘടിപ്പിച്ച മെഗാ രക്തദാന ക്യാമ്പ് "ജീവസ്പന്ദനം 2026' ശ്രദ്ധേയമായി. സൗദി അറേബ്യയിലെ രക്തദാന രംഗത്ത് മാതൃകാപരമായ പ്രവർത്തനമായി മാറിയ ക്യാമ്പ് ജനപങ്കാളിത്തംകൊണ്ട് രാജ്യത്തെ ഏറ്റവും വലിയ ഏകദിന രക്തദാന ക്യാമ്പുകളിലൊന്നായി മാറിയിരിക്കുകയാണ്.
കേളി സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേളിയും സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള റിയാദ് ബ്ലഡ് ബാങ്കും സംയുക്തമായി മാർക്ക് ആൻഡ് സേവ് ഹൈപ്പർമാർക്കറ്റിന്റെ സഹകരണത്തോടെ ബദിയായിലെ ഫ്ലമിംഗോ മാളിൽ സംഘടിപ്പിച്ച ക്യാമ്പ് രാവിലെ എട്ടിന് ആരംഭിച്ച് വൈകുന്നേരം അഞ്ച് വരെ നീണ്ടുനിന്നു.
ഹജ്ജിനെത്തുടർന്ന് തീർഥാടകരെ അടിയന്തര സാഹചര്യങ്ങളിൽ സഹായിക്കുന്നതിനായുള്ള മുൻകരുതൽ പ്രവർത്തനത്തിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ഇന്ത്യക്കാർക്ക് പുറമെ സൗദി അറേബ്യ, യെമൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ഈജിപ്ത്, സിറിയ, പലസ്തീൻ, ജോർദാൻ, ഫിലിപ്പീൻസ്, സുഡാൻ, നേപ്പാൾ, ശ്രീലങ്ക തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരും രക്തദാനത്തിൽ പങ്കെടുത്തു. മുൻവർഷങ്ങളെ അപേക്ഷിച്ച് സ്ത്രീകളുടെ പങ്കാളിത്തം വർധിച്ചതും ശ്രദ്ധേയമായി.
ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ വിവിധ ആശുപത്രികളിൽ നിന്നുള്ള 45 മെഡിക്കൽ സ്റ്റാഫുകൾക്കൊപ്പം കേളി കുടുംബവേദിയിലെ മെഡിക്കൽ പ്രവർത്തകരും ക്യാമ്പിൽ സേവനമനുഷ്ഠിച്ചു.
രജിസ്ട്രേഷൻ വിഭാഗത്തിൽ കേളി കേന്ദ്ര കമ്മിറ്റി അംഗം നൗഫൽ ഉള്ളാട്ട് ചാലിയുടെ നേതൃത്വത്തിൽ 20 അംഗങ്ങളും വോളണ്ടിയർ ക്യാപ്റ്റൻ റഫീക് ചാലിയത്തിന്റെ നേതൃത്വത്തിൽ 98 വളണ്ടിയർമാരും പ്രവർത്തിച്ചു.
കേളി രക്ഷാധികാരി സമിതി അംഗങ്ങളായ സുരേന്ദ്രൻ കൂട്ടായ്, പ്രഭാകരൻ കണ്ടോന്താർ, ഷമീർ കുന്നുമ്മൽ, സംഘാടക സമിതി ചെയർമാൻ ലിപിൻ പശുപതി, കൺവീനർ ബിജി തോമസ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ.കെ. ഷാജി, റഫീഖ് പാലത്ത് ഒലയ്യ ഏരിയ പ്രസിഡന്റ് റിയാസ് പള്ളാട്ട്, അൽഖർജ് രക്ഷാധികാരി സമിതി അംഗം മണികണ്ഠ കുമാർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
1000-ലധികം പേർ രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും 768 പേരിൽ നിന്ന് രക്തം ശേഖരിച്ചു. ഇന്ത്യൻ എംബസി റിയാദ് കമ്മ്യൂണിറ്റി വെൽഫെയർ കൗൺസിലർ സബിർ യൂംഖൈബാം ക്യാമ്പ് സന്ദർശിച്ചു. സമാപനച്ചടങ്ങിൽ കേളി പ്രസിഡന്റ് ഗഫൂർ ആനമങ്ങാട് അധ്യക്ഷത വഹിച്ചു.
റിയാദ് ബ്ലഡ് ബാങ്ക് കേളിക്ക് നൽകിയ മെമന്റോയും സർട്ടിഫിക്കറ്റും മുൻ ഡയറക്ടർ ഖാലിദിൽ നിന്ന് കേളി പ്രസിഡന്റും സെക്രട്ടറിയും ചേർന്ന് ഏറ്റുവാങ്ങി. കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം സാദിഖ് ക്യാമ്പിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.
രക്ഷാധികാരി സമിതി അംഗങ്ങളായ ജോസഫ് ഷാജി, സീബാ കൂവോട്, ഫിറോസ് തയ്യിൽ എന്നിവർ ആശംസകൾ നേർന്നു. സംഘാടക സമിതി ചെയർമാൻ ലിപിൻ പശുപതി സ്വാഗതവും കൺവീനർ ബിജി തോമസ് നന്ദിയും രേഖപ്പെടുത്തി.
District News
തൃശൂർ: അതിരൂപത കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തിൽ മാർ ജോസഫ് കുണ്ടുകുളം അനുസ്മരണത്തിന്റെ ഭാഗമായി രക്തദാന ക്യാന്പ് നടത്തി.
ജൂബിലി മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന ക്യാന്പിൽ അതിരൂപത ഡയറക്ടർ ഫാ. ഫ്രാൻസിസ് ട്വിങ്കിൾ വാഴപ്പിള്ളി രക്തംദാനംചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. അസി. ഡയറക്ടർ ഫാ. അനീഷ് കൂത്തൂർ, അതിരൂപത ജനറൽ കണ്വീനർ പ്രഫ. ജോർജ് അലക്സ്, ജനറൽ സെക്രട്ടറി എ.ഡി. ഷാജു, സി.ടി. ജോയ്, ഫാജി വർഗീസ്, ഓസ്റ്റിൻ ഷോബി, വിൻസന്റ് നെല്ലിശേരി, വി.പി. ജിനേഷ്, സോണി വർഗീസ് എന്നിവർ നേതൃത്വം നൽകി. വൈദികരും ഭാരവാഹികളും ഉൾപ്പെടെ 25 പേർ രക്തദാനം നടത്തി.
തൃശൂർ അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായിരുന്ന മാർ ജോസഫ് കുണ്ടുകുളത്തിന്റെ ചരമവാർഷികം 26നാണ്. അനുസ്മരണപ്രഭാഷണം, പൊതുസമ്മേളനം, സേവന പുരസ്കാരവിതരണം എന്നിവ മേയ് ഒന്നിനു നടക്കും. അതിരൂപത ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും.
District News
കൂരാച്ചുണ്ട്: ജെസിഐ കൂരാച്ചുണ്ട് മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളജുമായി സഹകരിച്ച് കൂരാച്ചുണ്ട് സെന്റ് തോമസ് പാരീഷ് ഹാളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
സോൺ വൈസ് പ്രസിഡന്റ് സെനറ്റർ സനീഷ് കുറിയേടത്ത് ഉദ്ഘാടനം ചെയ്തു.
ജെസിഐ പ്രസിഡന്റ് അരുൺ സക്കറിയ അധ്യക്ഷത വഹിച്ചു.ജിതിൻ പതിയിൽ മുഖ്യാതിഥിയായി. സോൺ കോർഡിനേറ്റർ ജോണി, പ്രോഗ്രാം ഡയറക്ടർ സോണി തേനംമ്മാക്കൽ, ജേക്കബ് കൊച്ചേരിൽ, റിജിൻ തേനംമ്മാക്കൽ എന്നിവർ പ്രസംഗിച്ചു. ക്യാമ്പിൽ മുപ്പത് യൂണിറ്റ് രക്തം ശേഖരിച്ചു.
District News
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട മുസ്ലിം ഗേള്സ് ഹയര് സെക്കന്ഡറി സ്കൂളിലെ എന്എസ്എസ് യൂണിറ്റിന്റെയും ഗൈഡ്സ് യൂണിറ്റിന്റെയും നേതൃത്വത്തില് പാലാ ബ്ലഡ് ഫോറത്തിന്റെയും പാലാ ടൗണ് ലയണ്സ് ക്ലബിന്റെയും സഹകരണത്തോടെ മെഗാ രക്തദാന ക്യാമ്പ് നടത്തി.
കേരളത്തിലെ മികച്ച രക്തദാതാവ് ഷിബു തെക്കേമറ്റത്തിലിനെ ആദരിച്ചു. സ്കൂള് ഓഡിറ്റോറിയത്തില് എംഇടി ചെയര്മാന് പ്രഫ. എം.കെ. ഫരീദിന്റെ അധ്യക്ഷതയില് ഈരാറ്റുപേട്ട മുനിസിപ്പല് ചെയര്പേഴ്സണ് സുഹറ അബ്ദുല്ഖാദര് ഉദ്ഘാടനം ചെയ്തു. പാലാ ബ്ലെഡ് ഫോറം ജനറല് കണ്വീനര് ഷിബു തെക്കേമറ്റം രക്തദാന സന്ദേശം നല്കി.